SignIn
Kerala Kaumudi Online
Thursday, 25 April 2024 1.43 AM IST

ലോക കേരള സഭ; അനിത പുല്ലയിൽ എത്തിയത് സഭാടിവിയുമായി ബന്ധപ്പെട്ട ആൾക്കൊപ്പം,​ വാഹനം തിരിച്ചറിഞ്ഞു,​ സിസിടിവി പരിശോധിക്കാൻ സ്പീക്കറുടെ നിർദ്ദേശം

kk

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കലിനൊപ്പം ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിലെത്തിയത് സഭാടിവിയുമായി സഹകരിക്കുന്ന ആൾക്കൊപ്പമെന്ന് വ്യക്തമായി. അനിത പുല്ലയിൽ എത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. സഭാടിവിക്ക് സാങ്കേതിക സഹായം നൽകുന്ന പ്രവീൺ എന്നയാൾക്കൊപ്പമാണ് അനിത എത്തിയത്. ഇയാൾക്കെതിരഎ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിസി ടിവി പരിശോധിക്കാൻ സ്പീക്കർ ചീഫ് മാർഷലിന് നിർദ്ദേശം നൽകി.

അനിത പുല്ലയില്‍ കഴിഞ്ഞദിവസമാണ് ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. പ്രതിനിധി പട്ടികയില്‍ പേരില്ലാതിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് സമീപത്ത് അനിത എത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കുകയും ചെയ്തിരുന്നു. അനിത സഭാ സമുച്ചയത്തില്‍ കയറിയതില്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് കര്‍ശനമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANITHA PULLAYIL, MONSON, MONSON CASE, LOKA KERALA SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.