കുമരകം. കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാഭവൻ ഹാളിൽ നടന്ന കലാ-സാംസ്കാരിക കൂട്ടായ്മ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാസ്റ്റർ ആദിത്യൻ മണിക്കുട്ടനെ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, പഞ്ചായത്തംഗം പി.ഐ.എബ്രഹാം, കലാ-സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ എന്നിവർ പ്രസംഗിച്ചു. കലാഭവൻ സെക്രട്ടറി എസ്.ഡി.പ്രേംജി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |