SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 AM IST

പാപ്പർ ഹർജി നൽകിയ കമ്പനിയെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡ്ട്രീസ്

df

മുംബയ്: പാപ്പർ ഹർജി നൽകിയ അമേരിക്കൻ കോസ്‌മെറ്റിക് കമ്പനി റെവ്‌ലോണിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡ്ട്രീസ്. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധവന തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന റെവ്‌ലോണിന് വിതരണക്കാർക്ക് നൽകാൻ പോലും പണമില്ല എന്നാണ് റിപ്പോർട്ട്.

1932ൽ പ്രവർത്തനം തുടങ്ങിയ റെവ്‌ലോൺ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കോസ്‌മെറ്റിക് ബ്രാൻഡുകളിൽ ഒന്നാണ്. ലിപ്സ്റ്റിക്ക്, നെയിൽ പോളീഷ് എന്നിവയാണ് റെവ്‌ലോണിന്റെ പ്രധാന ഉത്പ്പന്നങ്ങൾ. ഒരു കറുത്ത വർഗക്കാരിയെ മോഡലാക്കുന്ന (1970) ആദ്യ കോസ്‌മെറ്റിക് കമ്പനിയും റെവ്‌ലോണാണ്. ബിസിനസ് മേഖല വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന റിലയൻസ് നിലവിൽ അപ്പോളോയുമായി ചേർന്ന് യു.കെ ഫാർമസി ചെയിൻ ബൂട്ട്‌സിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.