മാന്നാർ: എസ് എൻ ഡി പി മാന്നാർ യൂണിയനിലെ ബുധനൂർ 66-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ശാഖാ ഹാളിൽ നടന്നു. യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സദാശിവപ്പണിക്കർ പ്രവർത്തന റിപ്പോർട്ടും യൂണിയൻ ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല മുഖ്യപ്രഭാഷണവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളായി ചെന്താമരാക്ഷൻ (പ്രസിഡന്റ്), സത്യൻ (വൈസ് പ്രസിഡന്റ്), സദാശിപ്പണിക്കർ (സെക്രട്ടറി), സത്യപാലൻ (യൂണിയൻ കമ്മിറ്റി ), സുജാ ഒല്ലശേരിൽ, മിനി വാഴപ്പളളി, സുനിത സഹ്യാദ്രി, സന്തോഷ്, ഗോപാലകൃഷ്ണൻ, ദിവാകരൻ, കെ.കെ.രവി (കമ്മിറ്റി അംഗങ്ങൾ), ഓമന, ബിനി, സുഗതൻ (പഞ്ചായത്ത് കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു. ഊർജിത കുടിശിഖ നിവാരണ ത്രൈമാസ യജ്ഞം നടത്താൻ യോഗം തീരുമാനിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് സംസാരിച്ചു. ശാഖാ പ്രസിഡന്റ് കെ.ചന്ദ്രൻ നന്ദിയും നിയുക്ത പ്രസിഡന്റ് ചെന്താമരാക്ഷൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |