കോന്നി : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറിയുടെയും സാക്ഷരതാ തുല്യത പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ശശികല.എസ്.കുമാർ, എൻ.എസ്. മുരളീ മോഹൻ, പഞ്ചായത്തംഗം ഷീബ, എസ്.കൃഷ്ണകുമാർ, എൻ.അനിൽകുമാർ, എ.ഹേമലത, ടി.വി. വേണുഗോപാൽ, രമ്യാ മുരളി, ജി.രാജൻ, കെ.രാജേന്ദ്രനാഥ്, എം.കെ.ഷിറാസ് എന്നിവർ സംസാരിച്ചു. വയലാർ പാരിജാതം ദേശീയ അവാർഡ് നേടിയ യുവ എഴുത്തുകാരി സന്ധ്യ സുനീഷിനെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |