SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 PM IST

വായനയിലൂടെ മനുഷ്യൻ പൂർണതയിലേക്ക് അടുക്കും: എം.പി അബ്ദുസമദ് സമദാനി എം.പി

malappuram
​ ​വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ എം.​പി​ ​അ​ബ്ദു​സ​മ​ദ് ​സ​മ​ദാ​നി​ ​എം.​നിർവഹിക്കുന്നു.

മലപ്പുറം: വായനയിലൂടെ മനുഷ്യൻ പൂർണതയിലേക്ക് അടുക്കുമെന്നും വായനയും അറിവും ജീവിതത്തിൽ പുതിയ ചക്രവാളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറിവ് അധികാരമാണ്, സാന്ത്വനമാണ്, കൃതാർത്ഥതയാണ്, അഭിമാനമാണ്, ആഹ്ലാദമാണ്, ആകാശമാണ്. അറിവിനെക്കുറിച്ച് ഏറ്റവും നല്ല നിർവചനം പ്രവാചകന്റേതാണ്. അറിവ് നേടേണ്ടത് തൊട്ടിൽ മുതൽ ഖബറിടം വരെയാണ്. ഭാഷകൾ കൈകോർക്കുന്നതും പരസ്പരം പങ്കുവെയ്ക്കുന്നതും അധികാരികളുടെ തിട്ടൂരം കൊണ്ട് തടയാനാകില്ല. ശരിയായ വായനയിലൂടെ അറിവ് ലഭിക്കും. പരീക്ഷയിലെ വിജയമല്ല പ്രധാനം. മറിച്ച് ജീവിതത്തിലെ വിജയത്തിനാണ് മഹത്വം ഏറെയെന്നും എം.പി പറഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം ഉൾക്കൊണ്ട് വിദ്യനേടാൻ ഇറങ്ങി തിരിച്ച സാക്ഷരത പഠിതാക്കളെ അഭിനന്ദിക്കുന്നതായും എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു.

മികച്ച പ്രവർത്തനം നടത്തിയ സാക്ഷരതാ മിഷൻ പ്രേരക്മാരെ ചടങ്ങിൽ അബ്ദുസമദ് സമദാനി എം.പി ആദരിച്ചു. കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ അദ്ധ്യക്ഷയായി.സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.അബ്ദുൽ റഷീദ് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു,​ കോട്ടക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം റഷീദ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ കെ.എസ് ഹസ്‌കർ, ഡയറ്റ് ലക്ചററർ എസ്.ബിന്ദു, ജില്ലാ സാക്ഷരതാമിഷൻ അസി കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ മൊയ്തീൻകുട്ടി,​ എം.സുജ സംസാരിച്ചു. ജില്ലാതല ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സാക്ഷരതാ മിഷന്റെ 143 പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പഠന കേന്ദ്രങ്ങളിലും വായനദിനാചരണ ചടങ്ങുകൾ നടത്തി. സാക്ഷരതാമിഷൻ പ്രേരക്മാർക്കും പത്താം തരം ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്കുമായി 'എനിക്കിഷ്ടപ്പെട്ട പുസ്തകം' എന്ന വിഷയത്തിൽ പുസ്തക നിരൂപണ മത്സരവും സംഘടിപ്പിച്ചു. പി.എൻ പണിക്കർ അനുസ്മരണാർഥം ജൂൺ 19 മുതൽ ജൂലൈ 18 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.