SignIn
Kerala Kaumudi Online
Sunday, 25 September 2022 11.00 AM IST

പി.എൻ. പണിക്കരെ അനുസ്മരിച്ചു

paniker
പി.എൻ പണിക്കർ അനുസ്മരണം മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ലൈബ്രറി കൗൺസിൽ മേഖല കമ്മിറ്റി, ചൊക്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, ബാലസഭ, ശ്രീ നാരായണ ഗുരു സ്മാരക വായനശാല ചൊക്ലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ പി.എൻ പണിക്കർ അനുസ്മരണവും യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. പ്രദീപ് അദ്ധ്യക്ഷനായി. കെ. ഹരിദാസൻ, ടി.വി രാജീവൻ എന്നിവർ സംസാരിച്ചു. ചൊക്ലി പഞ്ചായത്ത് സി.ടി.എസ് ചെയർപേഴ്സൺ കെ. ശൈലജ സ്വാഗതവും ശ്രീ നാരായണ വായനശാല എക്സിക്യൂട്ടീവ് മെമ്പർ പി. മിനി നന്ദിയും പറഞ്ഞു. പി.എം സുരേഷ് ബാബ, കെ.പി രഞ്ജിത്ത് എന്നിവർ ക്വിസ് മാസ്റ്റർമാരായി. വിജയരാജ് വാളാട്ട്, സനില, ഷൈനി എന്നിവർ നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, VAYANA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.