തലശ്ശേരി: ലൈബ്രറി കൗൺസിൽ മേഖല കമ്മിറ്റി, ചൊക്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, ബാലസഭ, ശ്രീ നാരായണ ഗുരു സ്മാരക വായനശാല ചൊക്ലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ പി.എൻ പണിക്കർ അനുസ്മരണവും യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. പ്രദീപ് അദ്ധ്യക്ഷനായി. കെ. ഹരിദാസൻ, ടി.വി രാജീവൻ എന്നിവർ സംസാരിച്ചു. ചൊക്ലി പഞ്ചായത്ത് സി.ടി.എസ് ചെയർപേഴ്സൺ കെ. ശൈലജ സ്വാഗതവും ശ്രീ നാരായണ വായനശാല എക്സിക്യൂട്ടീവ് മെമ്പർ പി. മിനി നന്ദിയും പറഞ്ഞു. പി.എം സുരേഷ് ബാബ, കെ.പി രഞ്ജിത്ത് എന്നിവർ ക്വിസ് മാസ്റ്റർമാരായി. വിജയരാജ് വാളാട്ട്, സനില, ഷൈനി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |