കൊല്ലം: ഭരണകൂടത്തിനെതിരെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഭീഷണിപ്പെടുത്തി കൂച്ചുവിലങ്ങിട്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഭരണകൂട ഫാസിസം സംസ്ഥാനത്ത് നടമാടുകയാണ്. മനുഷ്യത്വമില്ലായ്മയും ജനാധിപത്യ വിരുദ്ധതയും സർക്കാരിന്റെ മുഖമുദ്രയായി മാറി. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പ്രൊഫ. സാം പനംകുന്നേൽ രചിച്ച ഇതിഹാസ നോവലിന്റെ പ്രകാശനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാൻ നിർവഹിച്ചു. എം.സുജയ് ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. പെട്രീഷ്യാ ജോൺ പുസ്തകപരിചയം നടത്തി. സാംസ്കാരിക പ്രവർത്തകരായ മാർഷൽ ഫ്രാങ്ക്, ക്ലമന്റ് ജി.പടപ്പക്കര എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലയപുരം മോനച്ചൻ, ജോൺസൺ വൈദ്യൻ, ശശി ഉദയഭാനു, എബ്രഹാം സാമുവൽ, ജോൺസൺ മേതിൽ, സി.പി.ബാബു, സാജു നല്ലേപ്പറമ്പിൽ, എം.കെ.ജഹാംഗീർ തുടങ്ങിയവർ സംസാരിച്ചു. വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിഅരങ്ങിൽ കസ്തൂരി ജോസഫ്, കെ.ബി.വസന്തകുമാർ, ബാലമുരളി കൃഷ്ണ, സി.ബി.വിജയകുമാർ, കനകം നെടുവത്തൂർ, അജയൻ ഇഞ്ചക്കാട് തുടങ്ങിയവർ കവിതകൾ ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |