കൊല്ലം: പരന്ന വായനയിലൂടെ മാനസിക വളർച്ചയ്ക്കൊപ്പം ഉയരങ്ങൾ കീഴടക്കാൻ സഹായിക്കുമെന്നും ജില്ലാ കളക്ടർ അഫ്സാന പർവീൺ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ സ്മാരക വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ. ഫൗണ്ടേഷൻ ചെയർമാൻ എൻ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ ഡോ. പി.കെ.ഗോപൻ അനുസ്മരണം നടത്തി. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലി. ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ.ബി.മുരളീകൃഷ്ണൻ, ഡി.സുകേശൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്.അരുൺ, അസി.ഇൻഫർമേഷൻ ഓഫീസർ ആർ.എസ്.രശ്മി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |