തിരുവനന്തപുരം : എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പൊലീസ് അകമ്പടിയോടെ രണ്ടര മണിക്കൂറിനുള്ളിൽ എത്തിച്ച വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് മണിക്കൂറോളം അനാഥമായിരുന്നു. ഒാരോ സെക്കൻഡ് കഴിയുന്തോറു ംഫലപ്രാപ്തി ശൂന്യതയിലേക്ക് വീഴുമെന്നിരിക്കുകയാണ് ഡോക്ടർമാരുടെ അനാഥസ്ഥ. ശസ്ത്രക്രിയയ്ക്ക് സ്വീകർത്താവിനെ സജ്ജമാക്കിയാണ് സാധാരണ നിലയിൽ അവയവങ്ങൾ മിന്നൽ വേഗത്തിൽ എത്തിക്കുക. എന്നാൽ നെഫ്രോളജി,യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കം ഇവിടെ നടത്തിയിരുന്നില്ല. ഇന്നലെ ഞായറാഴ്ചയായതിനാൽ രോഗിയെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് വിവരം. വൃക്ക ഓപ്പേറഷൻ തീയേറ്ററിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന വിവരം ആശുപത്രി സൂപ്രണ്ട് നിസാറിനെ ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്ന് രാത്രി 9.30ന് ശേഷം ശസ്ത്രക്രിയ ആരംഭിച്ചു.
ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരുന്ന 34കാരന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃതയ്ക്കും കരൾ രാജിഗിരിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുയോജ്യമായ രോഗിയില്ലാത്തിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ആവശ്യപ്രകാരം ഇവിടേക്ക് നൽകുകയായിരുന്നു. ഇന്നലെ രാവിലെ നാല് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ സ്വകാര്യ ആംബുലൻസിൽ രാജഗിരിയിലേക്ക് പുറപ്പെട്ടു. രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തി.മസ്തിഷ്ക മരണം സംഭവിച്ചയാളിൽ നിന്ന് അവയവം എടുത്തുമാറ്റുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ഓടെ പൂർത്തിയാക്കി.മൂന്ന് മണിക്കാണ് ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രാജഗിരി മുതൽ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് അകമ്പടിയായി. സിഗ്നൽ ലൈറ്റുകളെല്ലാം ഓഫാക്കി പൊലീസ് ഗ്രീൻ ചാനൽ ഒരുക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ വൃക്ക യഥാസമയം ശസ്ത്രക്രിയ നടത്തി ഘടിപ്പിക്കേണ്ടത് നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർമാരാണ്. എന്നാൽ യഥാസമയം അത് നിർവഹിക്കപ്പെട്ടില്ല.
ഓരോ നിമിഷവും
വിലപ്പെട്ടത്
@ഒരാളിൽ നിന്ന് അവയവമെടുത്താൽഎത്രയും വേഗം മറ്റൊരാളിൽ വച്ചു പിടിപ്പിച്ചാലേ ശരിയായി പ്രവർത്തിക്കൂ.
@സർക്കാർ ഗ്രീൻ കോറിഡോർ സംവിധാനത്തിലൂടെയാണ് റോഡ് മാർഗം അവയവം എത്തിക്കുന്നത്.
@അവയവം എത്തുന്നതിന് മുൻപേ പരിശോധനകൾ പൂർത്തിയാക്കി രോഗിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റണം.എത്തിയാലുടൻ ശസ്ത്രക്രിയ ആരംഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |