തിരുവനന്തപുരം: വായന മരിക്കുകയല്ലെന്നും മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും പി.എൻ. പണിക്കർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന 26-ാമത് ദേശീയ വായനാദിന മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ സി.പി.ഐ നേതാവും പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടന പ്രസംഗം വേദിയിൽ വായിച്ചത്.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വായനയുടെ സ്വഭാവം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വായനാദിന സന്ദേശത്തിൽ അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, സി.പി.എം നേതാവ് എം. വിജയകുമാർ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |