SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.50 PM IST

മോഡൽ സ്‌കൂളിൽ പുസ്തക ഇടനാഴി തുറന്നു

malayalam-pallikoodam

തിരുവനന്തപുരം : വായനദിനത്തിൽ കുട്ടികൾക്കായി തൈക്കാട് മോഡൽ സ്കൂളിൽ പുസ്തക ഇടനാഴി തുറന്നു. മലയാളം പള്ളിക്കൂടവും മോഡൽ എൽ.പി.എസും സംയുക്തമായി തയ്യറാക്കിയ പുസ്തക ഇടനാഴി ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം പുസ്തകങ്ങളാണ് വായന ശാലയിൽ സജ്ജീകരിച്ചിരിക്കുന്നത്. ലൈബ്രേറിയന്റെ സഹായമില്ലാതെ ചുവരുകളിൽ ക്രമീകരിച്ച തുറന്ന അലമാരകളിൽ നിന്ന് കുട്ടികൾക്ക് സ്വയം പുസ്തകം എടുത്ത് വായിക്കാമെന്നതാണ് പുസ്തക ഇടനാഴിയുടെ പ്രത്യേകത. രക്ഷാകർത്താക്കൾക്കായി സ്‌കൂളിന്റെ പടിക്കൽ പൂമുഖ വായനയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന പരിപാടിയിൽ കവി മധുസൂദനൻ നായർ, സ്‌കൂൾ ഹെഡ്മാസ്റ്റർ എം. ഷാജി, ഡി.ഇ.ഒ സുരേഷ് ബാബു,കൗൺസിലർ ജി.മാധവദാസ്,ഡോ.സുകുമാരൻ നായർ,വട്ടപ്പറമ്പിൽ പീതാംബരൻ,എൻ.കെ.സുനിൽ കുമാർ,സുനിത ജി.എസ്,രേവതി പ്രശാന്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.