SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.00 AM IST

ചെയുടെ 'തീ' വില്പനയ്ക്ക്

che

ഹവാന: ക്യൂബൻ വിപ്ലവ നായകൻ ചെ ഗുവേരയുടെ വിപ്ലവങ്ങൾക്കും കൗതുകങ്ങൾക്കും നിരാശയ്ക്കും തീ കൊടുത്ത 'ഭാഗ്യ ലൈറ്റർ' വില്പനയ്ക്ക്. പോൾ ഫ്രേസർ കളക്ടബിൾസ് സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റർ വിൽക്കുന്നത്. 2,85,936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ഓൺലൈനിൽ നടക്കുന്ന ലേലത്തിൽ ആർക്കും പങ്കാളികളാകാം.

1965ൽ പ്രാഗിൽ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എൻജിൻ തകരാർ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടേണ്ടതായി വന്ന ചെ വിമാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി. ആകർഷകമായ വസ്തുക്കൾക്കിടയിലും ചെ യുടെ കണ്ണുടക്കിയത് ഈ ലൈറ്ററിലായിരുന്നു. കൗതുകത്തോടെ ഈ ലൈറ്റർ ചെ വാങ്ങി. ഷാനനിൽ നിന്നുള്ള മടക്കയാത്രയിൽ മാത്രമല്ല പിന്നീടുള്ള ഒട്ടുമിക്ക യാത്രകളിലും ചെ യ്‌ക്കൊപ്പം ലൈറ്റർ സന്തത സഹചാരിയായി. ഇതെന്റെ ഭാഗ്യ ലൈറ്റർ എന്ന് ചെ പലപ്പോഴും പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്.

ഒടുവിൽ ഫിഡൽ കാസ്‌ട്രോയുടെ പങ്കാളി റെവൽറ്റ ക്ലൂസിന് ലൈറ്റർ സമ്മാനിച്ചുകൊണ്ട് ചെ പറഞ്ഞത് ഈ ലൈറ്റർ അത്ര ഭാഗ്യമുള്ളതല്ലെന്നായിരുന്നു. 1967 ഒക്ടോബർ 8നാണ് സി.ഐ.എ ചാരന്മാർ നൽകിയ വിവരത്തെത്തുടർന്ന് ചെ ഗുവേരയെ ബൊളിവിയൻ സൈന്യം പിടികൂടുന്നത്. തുടർന്ന് ബൊളിവിയൻ പ്രസിഡണ്ട് റെനെ ബെറിയന്റോസിന്റെ ഉത്തരവിനെത്തുടർന്ന് അദ്ദേഹത്തെ വധിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.