SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 PM IST

'അഴകിന് ' മിഴിവേകാൻ ഐസക് മാജിക്

issac
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​ ​അ​ഴ​ക് ​പ​ദ്ധ​തി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​രൂ​പ​രേ​ഖ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​ക്ലാ​സി​ൽ​ ​മു​ൻ​ ​ധ​ന​മ​ന്ത്രി​ ​ഡോ.​ടി.​എം.​തോ​മ​സ് ​ഐ​സ​ക് ​കൗ​ൺ​സി​ല​ർ​മാ​രു​മാ​യി​ ​സം​വ​ദി​ക്കു​ന്നു.

കോഴിക്കോട്: സമ്പൂർണ ശുചിത്വ നഗരമാക്കാൻ കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന 'അഴക്' പദ്ധതിയ്ക്ക് മാർഗനിർദ്ദേശവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. എസ്.കെ സാംസ്‌കാരിക നിലയത്തിൽ കോർപ്പറേഷൻ കൗൺസിലർമാർക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് മാർഗരേഖ അവതരിപ്പിച്ചത്.

ഉദ്യോഗസ്ഥരും വിദഗ്ദ്ധരും ജനപ്രതിനിധികളും അടങ്ങുന്ന പ്രത്യേക ടീം രൂപീകരിക്കണം, പദ്ധതിയ്ക്ക് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കണം, ശുചിത്വ വോളണ്ടിയർമാർക്ക് പരിശീലനം നൽകണം, ഓരോ മേഖലയിലും വിശദ പദ്ധതി രേഖ തയ്യാറാക്കണം, നടപ്പാക്കാൻ സമയപരിധി നിശ്ചയിക്കണം, പ്രവർത്തന പുരോഗതി വിലയിരുത്തി മാർക്ക് നൽകണം തുടങ്ങിയ നിർദ്ദേശങ്ങൾ ഐസക് മുന്നോട്ടുവെച്ചു. ലക്ഷ്യം കൈവരിക്കുന്നതുവരെ നിരന്തര മൂല്യനിർണയം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, ഡോ.എസ്. ജയശ്രീ തുടങ്ങിയവർ

പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.