തിരുവനന്തപുരം : 90 ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്ന് 90 വർഷം പൂർത്തിയാവുന്നു. 1932 ജൂൺ 25 മുതൽ 28 വരെയാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ കളിച്ചത്. നവതി വേളയിൽ 1932 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ. എം.സി.വസിഷ്ഠ് ഒരു ബുക്ക്ലെറ്റ് തയ്യാറാക്കിരിക്കുന്നു. 1932ലെ പ്രഥമടെസ്റ്റിൽ ഇന്ത്യയെ നയിച്ച സി.കെ.നായിഡു ഉൾപ്പെടെ കളിക്കാരുടെ പേരുകളും വിശദാംശങ്ങളും ഈ ബുക്ക്ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ എല്ലാ കാലത്തും മതേതരത്വത്തിന്റെയും സാംസ്കാരിക വൈവിദ്ധ്യത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നതിനാൽ ക്രിക്കറ്റ് ദേശീയോദ്ഗ്രഥനത്തിന് എന്നതാണ് ഈ ബുക്ക്ലെറ്റിലൂടെ പ്രൊഫ. വസിഷ്ഠ് മുന്നോട്ടു വെക്കുന്ന ആശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |