SignIn
Kerala Kaumudi Online
Thursday, 25 April 2024 11.01 AM IST

ആഷിഖ് കുരുണിയൻ മോഹൻ ബഗാനിൽ

ashik-kuruniyan

കൊൽക്കത്ത : മലയാളി വിംഗർ ആഷിഖ് കുരുണിയനെ അഞ്ചുവർഷത്തെ കരാറിൽ സ്വന്തമാക്കി ഐ.എസ്.എൽ ക്ളബ് എ.ടി.കെ മോഹൻ ബഗാൻ. 25കാരനായ ആഷിഖ് അടുത്തിടെ നടന്ന ഏഷ്യൻ കപ്പ് യോഗളതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് ബെംഗളുരു എഫ്.സിയിൽ നിന്ന് മോഹൻ ബഗാൻ റാഞ്ചിയത്.

മലപ്പുറം സ്വദേശിയായ ആഷിഖ് 2016ൽ പൂനെ സിറ്റിയിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിടുന്നത്. പൂനെ അക്കാഡമിയിലൂടെ വളർന്ന ആഷിഖ് നാലുമാസത്തോളം സ്പാനിഷ് ക്ളബ് വിയ്യാറയലിന്റെ അക്കാഡമിയിലും പരിശീലനം നേടിയിട്ടുണ്ട്. 2019ലാണ് പൂനെയിൽ നിന്ന് ബെംഗളുരു എഫ്.സിയിലെത്തിയത്. കഴിഞ്ഞ സീസൺ ഐ.എസ്.എൽ വരെ 29 മത്സരങ്ങൾ ബെംഗളുരുവിനായി കളിച്ചു. രണ്ട് ഗോളുകൾ നേടി. 2018ലാണ് ആദ്യമായി ദേശീയ സീനിയർ ടീമിലെത്തിയത്.ഇന്ത്യൻ കുപ്പായത്തിൽ 25 മത്സരങ്ങൾ മത്സരങ്ങൾ കളിച്ചു. ഒരു ഗോൾ നേടി.

വിംഗുകളിലൂടെ പന്തുമായി മുന്നേറാനും വിംഗ് ബാക്കായി പ്രതിരോധിക്കാനുമുള്ള കഴിവാണ് ആഷിഖിനെ കളിക്കളത്തിൽ വ്യത്യസ്തനാക്കുന്നത്. 2020-21 സീസണിൽ വിംഗ്ബാക്കായാണ് ഐ.എസ്.എല്ലിൽ ബെംഗളുരു എഫ്.സി കോച്ച് കാൾസ് കുദ്രാറ്റ് കളിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ASHIK KURUNIYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.