SignIn
Kerala Kaumudi Online
Friday, 12 August 2022 1.53 AM IST

അനാസ്ഥയിൽ മരവിച്ച് ജി​ജി​ത്തി​ന്റെ കുടുംബം

jijith

കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ജിജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്മനസു കാട്ടിയ അമ്മയ്ക്കും ഭാര്യയ്ക്കും തീരാവേദനയിൽ മറ്റൊരു ആഘാതമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാപ്പർഹിക്കാത്ത അനാസ്ഥ. ജിജിത്തിന്റെ വൃക്ക ആശുപത്രിയിലെത്തിച്ച് നാല് മണിക്കൂർ വൈകി മാറ്റിവച്ച രോഗി മരിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കുടുംബം തയ്യാറായില്ല. അത്രമേൽ മരവിച്ചുപോയി അവരെല്ലാം.

തൃശൂർ വരന്തരപ്പിള്ളി കരയാട് ചുള്ളിപ്പറമ്പിൽ അദ്ധ്യാപകനായിരുന്ന പരേതനായ പുഷ്പാംഗദന്റെയും ശാന്തയുടെയും മകനായ ജിജിത്തിനെ (39) ജൂൺ 14ന് രാത്രി വരന്തരപ്പള്ളിയിൽ ബൈക്കിൽ നിന്ന് വീണനിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കായിരുന്നു പരിക്ക്. ആലുവ രാജഗിരി ആശുപത്രിയിൽ ശനിയാഴ്ച രാത്രി​ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവങ്ങൾ അഞ്ച് പേർക്ക് ജീവനേകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ വേദന ഉള്ളിലൊതുക്കി അമ്മ ശാന്തയും ഭാര്യ വിദ്യയും അനുമതി പത്രങ്ങളി​ൽ ഒപ്പിട്ടു.

കരൾ രാജഗിരി ആശുപത്രിയിൽ പെരുമ്പാവൂർ സ്വദേശിയായ 65കാരനിലാണ് വച്ചുപിടിപ്പിച്ചത്. പാൻക്രിയാസും ഒരു വൃക്കയും ഇടപ്പള്ളി അമൃത ആശുപത്രിയിലെ 29കാരനായ തിരുവനന്തപുരം സ്വദേശിക്കു നൽകി. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും നേത്രപടലങ്ങൾ അങ്കമാലി​ എൽ.എഫ് ആശുപത്രി​യി​ലെ നേത്രബാങ്കിലേക്കും നൽകി.

ഗൾഫിൽ സി​വി​ൽ ഡ്രാഫ്റ്റ്സ്മാനായിരുന്ന ജിജിത്ത് പി​താവി​ന്റെ മരണശേഷം 2012ൽ തിരിച്ചെത്തി ഹിറ്റാച്ചി എക്സ്കവേറ്റർ വാടകയ്ക്ക് നൽകിയും നെല്ലും വാഴയും മറ്റും കൃഷി ചെയ്തുമാണ് ജീവിച്ചിരുന്നത്. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങാറുള്ള യുവാവ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായിരുന്നു. ഇന്നലെ രാവിലെ പത്തരയ്ക്ക് വീട്ടുവളപ്പിൽ നടന്ന സംസ്കാരചടങ്ങിന് വലിയ ജനാവലി സാക്ഷ്യം വഹിച്ചു. മോണ്ടിസോറി സ്കൂൾ ടീച്ചറാണ് ഭാര്യ വിദ്യ. പ്രണയ വിവാഹമായിരുന്നു. മൂന്നാം ക്ളാസിൽ പഠിക്കുന്ന ഇഷാനും യു.കെ.ജി വിദ്യാർത്ഥി യാഷുമാണ് മക്കൾ.

 കു​റ്റ​ക്കാ​രെ​ ​ശി​ക്ഷി​ക്ക​ണം: പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​വൈ​കി​ ​വൃ​ക്ക​ ​രോ​ഗി​ ​മ​രി​ച്ച​ത് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യ​ ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്ച​യെ​ ​തു​ട​ർ​ന്നാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ്ര​സ്താ​വി​ച്ചു.​ ​യ​ഥാ​സ​മ​യം​ ​വൃ​ക്ക​ ​എ​ത്തി​ച്ചി​ട്ടും,​ ​നെ​ഫ്രോ​ള​ജി,​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തേ​ണ്ട​ ​ശ​സ്ത്ര​ക്രി​യ​ക്കാ​യി​ ​രോ​ഗി​യെ​ ​സ​ജ്ജ​മാ​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​യു​ണ്ടാ​യി.​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തു​ന്ന​ ​വി​വ​രം​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ക്ക് ​അ​റി​യാ​മാ​യി​രു​ന്നി​ട്ടും​ ​സെ​ക്യു​രി​റ്റി​ ​അ​ല​ർ​ട്ട് ​ന​ൽ​കി​യി​ല്ല.​ ​ലി​ഫ്റ്റി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തി​യേ​റ്റ​റി​ന് ​മു​ന്നി​ലെ​ ​കാ​ത്ത് ​നി​ൽ​പ്പും​ ​കാ​ര​ണം​ ​വി​ല​യേ​റി​യ​ ​സ​മ​യം​ ​ന​ഷ്ട​പ്പെ​ട്ടു.​ ​കു​റ്റ​ക​ര​മാ​യ​ ​ഉ​ദാ​സീ​ന​ത​ ​കാ​ര​ണം​ ​ഒ​രു​ ​ജീ​വ​നാ​ണ് ​ന​ഷ്ട​പ്പെ​ട്ട​ത്.
ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ക്കോ​ ​സ​ർ​ക്കാ​രി​നോ​ ​ഒ​ഴി​ഞ്ഞ് ​മാ​റാ​നാ​കി​ല്ല.​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ൽ​ ​കേ​ര​ളം​ ​കൈ​വ​രി​ച്ച​ ​നേ​ട്ട​ങ്ങ​ളെ​ല്ലാം​ ​ഈ​ ​സ​ർ​ക്കാ​ർ​ ​ഒ​ന്നൊ​ന്നാ​യി​ ​ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കു​റ്റ​പ്പെ​ടു​ത്തി.


​ ​മ​​​നു​​​ഷ്യാ​​​വ​​​കാ​ശ​ ​ക​​​മ്മി​​​ഷ​ൻ​ ​കേ​​​സെ​​​ടു​​​ത്തു
​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​അ​​​വ​​​യ​​​വ​​​മാ​​​റ്റ​​​ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​ ​​​രോ​​​ഗി​​​ക്ക് ​​​വൃ​​​ക്ക​​​ ​​​വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കാ​​​ൻ​​​ ​​​വൈ​​​കി​​​യ​​​തി​​​ൽ​​​ ​​​മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​കേ​​​സെ​​​ടു​​​ത്ത് ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ​​​ഉ​​​ത്ത​​​ര​​​വി​​​ട്ടു.​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ ​​​നാ​​​ലാ​​​ഴ്ച​​​ക്ക​​​കം​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ന​​​ൽ​​​ക​​​ണം.​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​ ​​​വീ​​​ഴ്ച​​​ ​​​കാ​​​ര​​​ണ​​​മാ​​​ണ് ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​വൈ​​​കി​​​യ​​​തെ​​​ന്ന് ​​​മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ​​​ ​​​ജി.​​​എ​​​സ്.​​​ശ്രീ​​​കു​​​മാ​​​റും​​​ ​​​ജോ​​​സ് ​​​വൈ​​​ ​​​ദാ​​​സും​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​​​ ​​​നെ​​​ഫ്രോ​​​ള​​​ജി,​​​ ​​​യൂ​​​റോ​​​ള​​​ജി​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് ​​​പ​​​രാ​​​തി.

​ ​അ​നാ​സ്ഥ​യു​ടെ​ ​മ​ണി​ക്കൂ​റു​കൾ

ശ​നി
​ ​രാ​വി​ലെ​ 9.15 -എ​റ​ണാ​കു​ളം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​രോ​ഗി​ ​മ​ര​ണ​ത്തി​ലേ​ക്കെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ക്കു​ന്നു.

​രാ​ത്രി​ 8.15 - വൃ​ക്ക​ ​ല​ഭ്യ​മാ​ണെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​വി​വ​രം​ ​ല​ഭി​ക്കു​ന്നു.

 11.35 - രോ​ഗി​യു​ടെ​ ​മ​ര​ണംഎ​റ​ണാ​കു​ള​ത്ത് ​ഒൗ​ദ്യോ​ഗി​ക​മാ​യി​ ​പു​റ​ത്തു​വി​ടു​ന്നു

​ 11.38-മെ​ഡി.​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​വൃ​ക്ക​ ​രോ​ഗി​യാ​യ​ ​സു​രേ​ഷി​നെ​ ​വി​വ​ര​മ​റി​യി​ക്കു​ന്നു

​ ​ഞാ​യ​ർ​ ​പു​ല​ർ​ച്ചെ​ 3.30- ധ​നു​വ​ച്ച​പു​ര​ത്ത് ​നി​ന്ന് ​സു​രേ​ഷ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തു​ന്നു

​ 4.00 - ആം​ബു​ല​ൻ​സി​ൽ​ ​ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടു​ന്ന​ ​സം​ഘം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക്

​ 10.10 - സം​ഘം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യിൽ

​ ​ഉ​ച്ച​യ്‌​ക്ക് 2.30 - അ​വ​യ​വം​ ​വേ​ർ​പെ​ടു​ത്തു​ന്ന​ ​ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​യി

​ 2.40 - വൃ​ക്ക​യ​ട​ങ്ങു​ന്ന​ ​പെ​ട്ടി​യു​മാ​യി​ ​സം​ഘം​ ​ആം​ബു​ല​ൻ​സി​ലേ​ക്ക്

​ 2.45 - ആം​ബു​ല​ൻ​സ് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

​ 5.30 - ആം​ബു​ല​ൻ​സ് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ബ്ലോ​ക്കിൽ (​സം​ഘം​ ​ലി​ഫ്‌​റ്റി​നാ​യി​ ​മൂ​ന്നു​ ​മി​നി​ട്ട് ​കാ​ത്തു​നി​ൽ​ക്കു​ന്നു)

​ 5.33 - ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേ​റ്റ​റി​ന് ​മു​ന്നിൽ (​തീ​യേ​റ്റ​ർ​ ​തു​റ​ക്കാ​ൻ​ ​കാ​ത്ത് ​നി​ൽ​പ്പ്)

​ 5.40 - തീ​യേ​റ്റ​ർ​ ​തു​റ​ന്നു

​ 6.10- വൃ​ക്ക​ ​ശ​സ്ത്ര​ക്രി​യ​ ​ടേ​ബി​ളി​ൽ.​ ​ഡോ​ക്ട​റെ​ത്തി​യി​ല്ല​ ​(​തു​ട​ർ​ന്നു​ള്ള​ ​വി​ല​യേ​റി​യ​ ​മൂ​ന്നു​ ​മ​ണി​ക്കൂ​ർ​ ​പാ​ഴാ​യി)

​ 8.00 - ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​നി​സാ​ർ​ ​വി​വ​രം​ ​അ​റി​യു​ന്നു.​ ​ഡോ​ക്ട​ർ​മാ​രെ​ ​വി​ളി​ച്ചു​വ​രു​ത്താ​ൻ​ ​തി​ര​ക്കി​ട്ട​ ​ശ്ര​മം

​ 9.15 - ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്താ​ൻ​ ​ഡോ​ക്ട​ർ​ ​തീ​യേ​റ്റ​റിൽ

​ 9.25 - ശ​സ്ത്ര​ക്രി​യ​ ​തു​ട​ങ്ങി

​ ​തി​ങ്ക​ൾ​ ​പു​ല​ർ​ച്ചെ​ 2.00​ ​മ​ണി - ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​ക്കി​ ​രോ​ഗി​യെ​ ​ഐ.​സി.​യു​വി​ലേ​ക്ക് ​മാ​റ്റി

​ ​രാ​വി​ലെ​ 11.40 - മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ചു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MEDICAL COLLEGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.