കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ' എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചെന്നാരോപിച്ച് തമിഴ്നാട് സ്വദേശി എം. മഹേഷ് നൽകിയ ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുമ്പ് ചിത്രത്തിന്റെ കഥാകൃത്ത് ജിനു വർഗ്ഗീസ് എബ്രഹാം, നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മഹേഷ് നേരത്തെ പാലാ സബ് കോടതിയിൽ നൽകിയ ഹർജിയിൽ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം അനുവദിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പാലാ സബ് കോടതി ജഡ്ജിയുടെ റിപ്പോർട്ടു തേടിയ സിംഗിൾബെഞ്ച് അവിടെ കേസിൽ ഹാജരാകുന്ന അഭിഭാഷകർക്ക് ഹർജിയുടെ പകർപ്പ് നൽകാനും നിർദ്ദേശിച്ചു. ഹർജി ജൂലായ് എട്ടിനു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |