തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 7.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഏതോ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് റെയിൽവേ സ്റ്റേഷൻ പ്ളാറ്റ് ഫോമിൽ ലെഗേജുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്.തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ,ആർ.പി.എഫ് ഓഫീസർ എസ്.ഐ വർഷാമീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.കണ്ടെടുത്ത കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം അസി. എക്സൈസ് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |