SignIn
Kerala Kaumudi Online
Friday, 19 April 2024 11.14 AM IST

പിന്നാക്കക്കാരുടെ മോചനം വിദ്യാഭ്യാസത്തിലൂടെ: കെ.രാധാകൃഷ്ണൻ

p

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആരംഭിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദിവാസി ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സ്‌കൂൾ ആരംഭിക്കുന്നതെന്നും പിന്നാക്ക ജനതയുടെ മോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഇതൊരു നാഴികക്കല്ലാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തടുക്കാൻ ഇത്തരം പഠന സംവിധാനങ്ങൾക്ക് കഴിയണമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. സി.ബി.എസ്.ഇ സിലബസിലുള്ള സ്‌കൂളിൽ ആറാം ക്ലാസിലേക്ക് 60 പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 12ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. അഗളി കില കാമ്പസിൽ നടന്ന പരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായി. എൻ.ഷംസുദ്ദീൻ എം.എൽ.എ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RADHAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.