SignIn
Kerala Kaumudi Online
Thursday, 25 April 2024 3.31 AM IST

കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്. എഫ്. ഐ മാർച്ച്

sfi

കണ്ണൂർ:രാജ്യത്തെ യുവാക്കളുടെ ഭാവി അവതാളത്തിലാക്കുന്ന അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം. ഹെഡ് പോസ്റ്റ് ഓഫീസിനകത്ത് പൊലിസ് വലയം ഭേദിച്ച് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ കടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. നൂറോളംപ്രവർത്തകരാണ് ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശരത് രവീന്ദ്രൻ, ടി.പി. അഖില, കെ.സാരംഗ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.