SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.50 AM IST

സൗഖ്യം മനസിനും ശരീരത്തിനും

yoga

ഇന്ന് ലോക യോഗദിനം

.........................................

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് .

ഐക്യരാഷ്‌ട്ര സംഘടനയുടെ കീഴിലുള്ള 177 രാഷ്ട്രങ്ങൾ ഈ അഭ്യർത്ഥന അംഗീകരിച്ചു. 2014 ഡിസംബർ 11 നാണ് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാനുള്ള പ്രഖ്യാപനം നടന്നത്.

സർവസാധാരണവും എന്നാൽ മനുഷ്യനെ വളരെയധികം കഷ്ടപ്പെടുത്തുന്നതുമായ അനവധി രോഗങ്ങളെ നിവാരണം ചെയ്യാനുള്ള വിശിഷ്ടമായ പദ്ധതിയാണ് യോഗ. ഇന്ന് ലോകം മുഴുവൻ യോഗയുടെ വൈശിഷ്ഠ്യം അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള വിദഗ്ദ്ധസമിതി യോഗയെ രോഗനിവാരണത്തിനുള്ള ഉത്തമമാർഗമായി ശുപാർശ ചെയ്തിട്ടുണ്ട്.

ആരോഗ്യം ദിവ്യമായ സമ്പത്താണ്. ആരോഗ്യമെന്നത് ശാരീരിക ആരോഗ്യം മാത്രമല്ല. മാനസികവും ആത്മീയവുമായി ഉന്നത നിലവാരം പുലർത്തുന്ന ഒരാളെ മാത്രമേ പൂർണ ആരോഗ്യവാനെന്ന് പറയാനാവൂ.

ഇന്ത്യയിലെ പ്രാചീന ഋഷിവര്യന്മാർ നമുക്ക് അനുഗ്രഹിച്ച് നല്കിയ യോഗവിദ്യ ഇന്ന് പല രാജ്യങ്ങളും പരിശീലിച്ചു വരുന്നു. അനേക വർഷത്തെ തപോനിഷ്ഠകൊണ്ട് നേടിയെടുത്ത ഈ ദിവ്യജ്ഞാനം മനുഷ്യനന്മയ്ക്കായി പ്രചരിപ്പിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. പല വ്യായാമമുറകൾ നിലവിലുണ്ടെങ്കിലും അവയെല്ലാം ശാരീരിക വികസനത്തിനാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ യോഗാസനങ്ങൾ മനസിന്റെ വികാസവും സൗഖ്യവും ലക്ഷ്യമിടുന്നു മറ്റു വ്യായാമമുറകൾ ധൃതഗതിയിലുള്ള ചലനങ്ങൾ കൊണ്ട് മാംസപേശികളെ പുഷ്ടിപ്പെടുത്താൻ ശ്രമിക്കുമ്പോൾ യോഗാഭ്യാസം ചെയ്യുന്ന വ്യക്തി വളരെ നിയന്ത്രിതമായ ചലനങ്ങളിലൂടെയും ശ്വാസോച്ഛ്വാസ നിയന്ത്രണത്തിലൂടെയും ശരീരത്തെയും മനസിനെയും നിയന്ത്രിക്കാനുള്ള ശക്തി കൈവരിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന പല രോഗങ്ങളുടെയും മൂലകാരണം മാനസിക ശല്യങ്ങളാണ്. മാനസിക സംഘർഷങ്ങളുടെ ഫലമായുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ഫലപ്രദവും ചെലവില്ലാത്തതുമായ മരുന്നാണ് യോഗാഭ്യാസം എന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.

മലബന്ധം, ഗ്യാസ്ട്രബിൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം, നടുവേദന, ഉറക്കമില്ലായ്മ, ആസ്‌ത്‌മ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി പല അസുഖങ്ങളും യോഗാഭ്യാസത്തിലൂടെ ഭേദമാക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രാണായാമം, സൂര്യനമസ്കാരം, മേരുദണ്ഡാസനം, പവനമുക്താസനം, ധനുരാസനം, ശലഭാസനം, സർവാംഗാസനം, മത്സ്യാസനം തുടങ്ങി നിരവധി യോഗാസനങ്ങൾ നിലവിലുണ്ട്. ദിവസവും ഒരു മണിക്കൂർ യോഗയ്ക്കുവേണ്ടി ചെലവിട്ടാൽ ജീവിതാവസാനം വരെ ശാരീരികവും മാനസികവുമായ സൗഖ്യം അനുഭവിക്കാം.

ലേഖകന്റെ ഫോൺ: 9846815075

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD YOGA DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.