തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളസർവകലാശാലയും യോഗ അസോസിയേഷൻ ഒഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാവും. യോഗാചാര്യൻ പത്മശ്രീ. ശ്രീ എം. യോഗ സന്ദേശം നൽകും. കേരള സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ, നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |