പത്തനംതിട്ട : സാഫ് ഡി.എം.ഇ പദ്ധതി പത്തനംതിട്ട ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷൻ കോ -ഓർഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ (755 രൂപ) നിയമിക്കുന്നതിന് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.എസ്.ഡബ്ല്യൂ കമ്മ്യൂണിറ്റി ഡവലപ്മെന്റ് /എം.ബി.എ മാർക്കറ്റിംഗ്, ടൂ വീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. അപേക്ഷ അയക്കേണ്ട വിലാസം : നോഡൽ ഓഫീസർ. സാഫ്, ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയം, പന്നിവേലിച്ചിറ. തെക്കേമല പി.ഒ, കോഴഞ്ചേരി, പത്തനംതിട്ട. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂൺ 30. ഫോൺ. 0468 2967720.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |