കോട്ടയം. ജീവനക്കാരുടെ അമിത ജോലിഭാരം കുറച്ചും നവീകരണനിർദ്ദേശം നടപ്പിലാക്കിയും പി.എസ്.സി.യെ ശക്തിപ്പെടുത്തണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു ആവശ്യപ്പെട്ടു. പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ബോർഡ് രൂപീകരണം പി.എസ്.സി.യുടെ നാശത്തിന് കാരണമാകും. റാങ്ക് ലിസ്റ്റിൽ കുറഞ്ഞ എണ്ണം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നത് നിയമന നിരോധനത്തിന് സമമാണ്. പി.എസ്.സി. എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ശ്രീജിത്ത് ആർ.ജി. അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു. ജില്ലാ പ്രസിഡൻ്റ് എസ്.ബിനോജ് , സെക്രട്ടറി ഷിജിനിമോൾ തമ്പി, ഷാജിമോൻ പി.കെ, സജിമോൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |