തൃപ്പൂണിത്തുറ: പ്ളസ് ടൂ പരീക്ഷയിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഇക്കുറിയും തകർപ്പൻ വിജയം നേടി. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതിയത് ഇവിടെയാണ്. 435 പേർ. ഇതിൽ 107 പേർ ഫുൾ എ. പ്ളസ് സ്വന്തമാക്കി. വിജയശതമാനം 99.54%. 2 കുട്ടികളുടെ പരാജയം മൂലം നൂറുമേനി ലഭിക്കാതെ പോയി.
60 പേർക്ക് ഒരു വിഷയത്തിന് A+ നഷ്ടമായി. സയൻസ് 218 ൽ 217പേർ വിജയിച്ചു. കോമേഴ്സ് 110 ൽ 109 ഹ്യുമാനിറ്റീസിൽ പരീക്ഷ എഴുതിയ 107 പേരും വിജയികളായി.
ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ 3350 കുട്ടികളുണ്ട്. വർഷങ്ങളായി ജില്ലയിലെഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതും ഈ സ്കൂളിലാണ്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 584 കുട്ടികൾ പരീക്ഷ എഴുതി നൂറ് ശതമാനം വിജയം കൈവരിക്കുകയും 104 പേർ മുഴുവൻ A+ നേടുകയും ചെയ്തിതിരുന്നു. സാധാരണക്കാരുടെയും മത്സ്യ തൊഴിലാളികളുടെയും കുട്ടികളാണ് വിദ്യാർത്ഥികളിൽ ഏറെയും.
പി.ടി.എയുടെയും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിജയത്തിനാധാരം എന്ന് പ്രിൻസിപ്പൽ ഇ.ജി. ബാബു പറഞ്ഞു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ളാസുകൾ നൽകുകയും ടീച്ചർമാരുടെയും ശാഖാ ഭാരവാഹികളുടെയും വീടുകളിൽ താമസിപ്പിച്ച് പഠിപ്പിക്കുകയും ചെയ്യുന്ന പതിവുണ്ട് ഇവിടെ. ഓരോ വിദ്യാർത്ഥിയുടെയും ജീവിത പശ്ചാത്തലം വിലയിരുത്തി അവർക്ക് വേണ്ട രീതിയിലുള്ള പിന്തുണയും പ്രോത്സാഹനവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |