മട്ടാഞ്ചേരി: ഭിന്നശേഷിക്കാരായവർക്ക് പ്രായഭേദമന്യേ കലാ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി ഒരുക്കുകയാണ് കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റി. രക്ഷാ സ്പെഷ്യൽ പബ്ളിക് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ഒരുക്കും. നൃത്തം,സംഗീതം തുടങ്ങിയവയിലാണ് പരിശീലനം. 40 കുട്ടികൾക്ക് ഫൈൻ ആർട്സ് സൊസൈറ്റിയിലെ അദ്ധ്യാപകർ എല്ലാ ദിവസവും ക്ളാസെടുക്കും. ഇതിനായുള്ള ഉപകരണങ്ങളും അദ്ധ്യാപകർക്കുള്ള വേതനവും ഫൈൻ ആർട്സ് സൊസൈറ്റി നൽകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് രക്ഷാ സ്പെഷ്യൽ പബ്ളിക് സ്കൂളിൽ കെ.ജെ. മാക്സി എം.എൽ.എ നിർവഹിക്കുമെന്ന് കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റി ഭാരവാഹികളായ ഡബ്ളിയു.സി തോമസ്,പി.എ.ബോസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |