ന്യൂഡൽഹി: സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ 210 ഒഴിവുകളിലേക്ക് നിയമനം നടത്തും. അംഗീകൃത സർവകലാശാലബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് സ്പീഡുമുള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂലായ് ഒന്നിന് 18- 30 വയസാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒ.ബി.സി ഭിന്നശേഷി വിഭാഗം, വിമുക്തഭടൻമാർ, സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. കരിയറിന്റെ തുടക്കത്തിൽ അലവൻസുകളടക്കം 63,068 രൂപയും 4200 രൂപ ഗ്രേഡ് പേയും ലഭിക്കും. ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റിവ് എഴുത്തുപരീക്ഷയും ടൈപ്പിംഗ് പരീക്ഷയും ഉണ്ടാകും. ജനറൽ, ഒ.ബി.സിക്കാർക്ക് 500 രൂപയും എസ്.സി, എസ്.ടി, വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും 250 രൂപയുമാണ്. ഒാൺലൈനായി ഫീസ് അടക്കാം. അവസാനതീയതി ജൂലായ് 10. വിശദാംശങ്ങൾ www.sci.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |