ന്യൂഡൽഹി: ഡോളറിനെതിരെ രൂപ ഇന്നലെയും നഷ്ടത്തിൽ തുടർന്നു. മൂല്യം 12 പൈസ ഇടിഞ്ഞ് 78.10ൽ എത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനയും അനിയന്ത്റിതമായ വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്നലെ വ്യാപാരം ആരംഭിക്കുമ്പോൾ ഇന്റർബാങ്ക് ഫോറക്സ് എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം 78.00 എന്ന നിലയിലായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61ശതമാനം) ഇടിഞ്ഞത്. തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 77.98ൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |