കൊച്ചി: കിട്ടാക്കട വായ്പ്പക്കാർക്ക് വേണ്ടി ബാങ്ക് ഒഫ് ഇന്ത്യ ഈമാസം 28 വരെ രാജ്യത്തുടനീളം ബ്രാഞ്ച് അദാലത്ത് നടത്തുന്നു. പ്രധാനമായും വായ്പ്പാതുക അഞ്ചുകോടി രൂപയ്ക്ക് താഴെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യംവച്ചാണ് അദാലത്ത് നടത്തുന്നത്. കാർഷിക, വ്യവസായിക, റീട്ടെയ്ൽ, വ്യക്തിഗത രംഗങ്ങളിൽ വരുന്ന ലോണുകൾ പ്രധാനമായും ഇതിലുൾപ്പെടും. കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന കിട്ടാക്കട വായ്പ്പക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം സോണൽ മാനേജർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |