പത്തനംതിട്ട : മുഖ്യമന്ത്രിക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നതിനെതിരെ 29ന് വൈകിട്ട് 4ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എൽ.ഡി.എഫ് ബഹുജന റാലിയും പൊതുയോഗവും നടക്കും. മുതിർന്ന എൽ.ഡി.എഫ് നേതാക്കൾ യോഗത്തിൽ പ്രസംഗിക്കും. ജില്ലാ എൽ.ഡി എഫ് യോഗത്തിൽ എ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഉദയഭാനു, അലക്സ് കണ്ണമല, പി.കെ.ഗോപിനാഥൻ, എൻ.എം.രാജു, ചെറിയാൻ ജോർജ് തമ്പു, പി.കെ.ജേക്കബ്, മുണ്ടക്കൽ ശ്രീകുമാർ, രാജു നെടുവംപുറം, നിസാർ നൂർ മഹൽ, മനോജ് മാധവശേരി, ചെറിയാൻ പോളച്ചിറക്കൽ, ടി.ഡി.ബൈജു, സുമേഷ് ഐശ്വര്യ, ബി.ഷാഹുൽ ഹമീദ്, എം.അലാവുദ്ദീൻ, വറുഗീസ് മുളക്കൻ, ബിജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |