കോഴിക്കോട്: ശ്രീബുദ്ധനെയും വിവേകാനന്ദനെയും മഹാത്മാഗാന്ധിയെയും സൃഷ്ടിക്കാൻ ഭാരതത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്ന് സംവിധായകനും നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ പറഞ്ഞു. കേസരി ഭവൻ കാമ്പസിൽ നടന്ന ധ്യാനബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എൻ.എ. ഖാദർ ചുമർച്ചിത്ര ശില്പം അനാവരണം ചെയ്തു. അഡ്വ. പി.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.നന്ദകുമാർ, ആർട്ടിസ്റ്റ് മദനൻ, ശില്പി സുനിൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. ഡോ.എൻ.ആർ. മധു സ്വാഗതവും സി.എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |