SignIn
Kerala Kaumudi Online
Wednesday, 10 August 2022 11.14 AM IST

ഡോക്ടർമാരുടെ വീഴ്ച മറയ്ക്കാൻ കള്ളക്കഥ; സംഭവിച്ചതിങ്ങനെ

p

തിരുവനന്തപുരം: "ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. വേറൊരാൾക്ക് പുതുജീവൻ കിട്ടേണ്ടതല്ലേ അത് - എന്നുകരുതി വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഒരു ജീവൻ രക്ഷിക്കാനായിരുന്നു ശ്രമം. വേറെ ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും നമ്മൾ ഇതുപോലെ ചെയ്തിട്ടുണ്ട്."' വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി ഓപ്പറേഷൻ തിയേറ്ററിനു മുന്നിലേക്ക് ഓടിയെത്തിയ ആംബുലൻസ് ഡ്രൈവറും പൊതുപ്രവർത്തകനുമായ അരുൺദേവിന്റെ വാക്കുകളാണിത്. ആംബുലൻസ് പാഞ്ഞെത്തുമ്പോൾ പെട്ടി ഏറ്റുവാങ്ങാൻ ആശുപത്രിക്കു മുന്നിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആംബുലൻസിനകത്തുണ്ടായിരുന്ന ഡോക്ടർമാർ വാതിൽ തുറന്നശേഷം അവരിൽ നിന്നാണ് പെട്ടിവാങ്ങി മുകളിലെത്തിച്ചതെന്നും അരുൺ പറഞ്ഞു. ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജ് താമരഭാഗം മുൻ യൂണിറ്റ് ഭാരവാഹിയും പൊതുപ്രവർത്തകനുമാണ് അരുൺ. അവയവം എത്തിച്ച ആംബുലൻസിന്റെ ഡ്രൈവറല്ല അരുൺ ദേവ്. അത് ഓടിച്ചിരുന്നത് അനസാണ്.

എറണാകുളത്ത് നിന്നെത്തിയ ആംബുലൻസിൽ നിന്ന് അവയവം അടങ്ങിയപെട്ടി ഏറ്റുവാങ്ങേണ്ട ജോലി കൃത്യമായി നിർവഹിക്കാത്ത ഡോക്ടർമാരാണ് അത് ചെയ്ത ആംബുലൻസ് ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത്. പെട്ടിയുമായി ആരോ ഓടിയെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് തിങ്കളാഴ്ച മന്ത്രി വീണാജോർജിനോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി ആംബുലൻസ് ജീവനക്കാർ രംഗത്തെത്തിയത്. ആംബുലൻസ് ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലുൾപ്പെടെ ഇത്തരമൊരു ദൗത്യം നടക്കുന്നതായി പ്രചരിപ്പിച്ചിരുന്നു. അവയവങ്ങളോ അടിയന്തരചികിത്സയ്ക്കായി രോഗികളെയോ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന സമയത്ത് ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും ആശുപത്രിയിൽ സജീവമായി ഇടപെടാറുണ്ട്. ഞായറാഴ്ചയും പതിവുപോലെ വിവരം ലഭിച്ചതിനെ തുടർന്നാണ് ന്യൂ രഞ്ജിത്ത് ആംബുലൻസിലെ ഡ്രൈവറായ അരുണും കൂട്ടുകാരും മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനുമുന്നിൽ കാത്തുനിന്നത്.

"അവയവവുമായി ആംബുലൻസ് എത്തുന്ന വിവരം അവിടെ ആരും അറിഞ്ഞിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. സാധാരണ ഇത്തരം സാഹര്യങ്ങളിൽ സുരക്ഷാജീവനക്കാരും മറ്റു ജീവനക്കാരും കാത്തുനിൽക്കാറുണ്ട്. ഞായറാഴ്ച അത് ഉണ്ടായില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ഡ്രൈവറും ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലൻസിൽ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനാണ് ഓടിവന്ന് ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

-അരുൺ ദേവ്

പൊ​ലീ​സി​ൽ​ ​പ​രാ​തി​യു​മാ​യി​ ​മെ​ഡി.​കോ​ളേ​ജ് ​അ​ധി​കൃ​ത​ർ​(​ഡെ​ക്ക്)
പെ​ട്ടി​ ​ത​ട്ടി​പ്പ​റി​ച്ചു,​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​റ​ണാ​കു​ള​ത്തു​ ​നി​ന്ന് ​എ​ത്തി​ച്ച​ ​അ​വ​യ​വം​ ​ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ധി​കൃ​ത​ർ​ ​സേ​വ​ന​മ​നോ​ഭാ​വ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ആം​ബു​ല​ൻ​സ് ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ഡോ​ക്ട​ർ​മാ​രി​ൽ​ ​നി​ന്ന് ​അ​വ​യ​വം​ ​അ​ട​ങ്ങി​യ​ ​പെ​ട്ടി​ ​ത​ട്ടി​പ്പ​റി​ച്ച് ​ഓ​ടി.​ ​ആ​ശു​പ​ത്രി​ക്കും​ ​സ​ർ​ക്കാ​രി​നും​ ​ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ച്ചു​ ​തു​ട​ങ്ങി​യ​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണ് ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടും​ ​പ്രി​ൻ​സി​പ്പ​ലും​ ​സം​യു​ക്ത​മാ​യി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്.
നെ​ഫ്രോ​ള​ജി​ ​വി​ഭാ​ഗം​ ​സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ.​അ​ക്ഷ​യ്,​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗം​ ​സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ.​ഹി​മാ​ൻ​ഷു​ ​പാ​ണ്ടേ​ ​എ​ന്നി​വ​രാ​ണ് ​അ​വ​യ​വു​മാ​യി​ ​എ​ത്തി​യ​ ​ആം​ബു​ല​ൻ​സി​നു​ള്ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ബ്ലോ​ക്കി​ൽ​ ​വാ​ഹ​നം​ ​എ​ത്തി​യ​തി​നു​ ​പി​ന്നാ​ലെ​ ​വൃ​ക്ക​യ​ട​ങ്ങി​യ​ ​കോ​ൾ​ഡ് ​ബോ​ക്‌​സു​മാ​യി​ ​ആം​ബു​ല​ൻ​സി​ൽ​ ​നി​ന്നു​ ​ഡോ​ക്ട​ർ​മാ​ർ​ ​ഇ​റ​ങ്ങാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​അ​വ​രു​ടെ​ ​കൈ​യി​ൽ​ ​നി​ന്നു​ ​ര​ണ്ടു​പേ​ർ​ ​പെ​ട്ടി​ ​ത​ട്ടി​യെ​ടു​ക്കു​ക​യും​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ ​ആ​ളു​ക​ൾ​ക്ക് ​ആ​ശു​പ​ത്രി​യു​ടെ​ ​വ​ഴി​ക​ളെ​യും​ ​വി​വി​ധ​ ​ചി​കി​ത്സാ​മേ​ഖ​ല​ക​ളെ​യും​ ​കു​റി​ച്ച് ​അ​റി​യി​ല്ലാ​യി​രു​ന്നു.​അ​വ​ർ​ ​എ​ട്ടു​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​അ​ട​ച്ചി​ട്ടി​രു​ന്ന​ ​ഒ​ന്നി​ന്റെ​ ​മു​മ്പി​ൽ​ ​നി​ന്നു​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​ക​യും,​ ​സ്ഥാ​പ​ന​ത്തി​നും​ ​സ​ർ​ക്കാ​രി​നും​ ​ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​ക​യും​ ​അ​വ​ ​മ​റ്റു​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​യാ​കു​ക​യും​ ​ചെ​യ്തു.​ ​സ്ഥാ​പ​ന​ത്തെ​ ​താ​റ​ടി​ച്ചു​ ​കാ​ണി​ക്കു​ന്ന​തി​ന് ​ആ​രു​ടെ​യൊ​ക്കെ​യോ​ ​താ​ത്പ​ര്യ​പ്ര​കാ​രം​ ​ന​ട​ത്തി​യ​ ​ഇ​ത്ത​രം​ ​ഹീ​ന​പ്ര​വൃ​ത്തി​ക​ളു​ടെ​ ​ഉ​ദ്ദേ​ശ്യം​ ​വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി​ ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​മാ​തൃ​കാ​പ​ര​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ​പ​രാ​തി​യി​ലു​ള്ള​ത്.


​ദൃ​ശ്യ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ച്ച​ത് ?

എ​റ​ണാ​കു​ള​ത്ത് ​നി​ന്ന് ​അ​വ​യ​വം​ ​എ​ത്തു​ന്ന​താ​യു​ള്ള​ ​വി​വ​രം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വാ​ട്സാ​പ്പ് ​ഗ്രൂ​പ്പി​ൽ​ ​പ​തി​വു​പോ​ലെ​ ​പ്ര​ച​രി​ച്ചി​രു​ന്നു.​ ​അ​ത​നു​സ​രി​ച്ച് ​ഒ​രു​ ​ചാ​ന​ലി​ന്റെ​ ​സം​ഘം​ ​അ​വി​ടെ​ ​എ​ത്തി​യി​രു​ന്നു.​ ​അ​വ​ർ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ച്ചു​ ​മ​ട​ങ്ങി.​ ​എ​ന്നാ​ൽ,​ ​വൃ​ക്ക​ ​നാ​ല് ​മ​ണി​ക്കൂ​റോ​ളം​ ​കാ​ത്തു​വ​ച്ചെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​തി​ങ്ക​ളാ​ഴ്ച​ ​വാ​ർ​ത്ത​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ഉ​ച്ച​യോ​ടെ​യാ​ണ് ​ചാ​ന​ലി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്ത​ത്.

തെ​റ്റാ​യ​ ​രീ​തി​ ​തു​ട​രാൻ
അ​നു​വ​ദി​ക്കി​ല്ല:
മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലു​ണ്ടാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യാ​ണ് ​ര​ണ്ടു​ ​ഡോ​ക്ട​ർ​മാ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​ശി​ക്ഷാ​ ​ന​ട​പ​ടി​യ​ല്ല.​ ​എ​ന്നാ​ൽ,​ ​അ​ത് ​സ്വീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​നി​ല​പാ​ട് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​വ്യ​ക്ത​മാ​ക്കി.​ ​കാ​ല​ങ്ങ​ളാ​യി​ ​തു​ട​രു​ന്ന​ ​തെ​റ്റാ​യ​ ​രീ​തി​യു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ആ​രെ​യും​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ങ്ങ​നെ​ ​വേ​ണ​മെ​ന്ന് ​ഇ​തി​നോ​ട​കം​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​കൃ​ത്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കും.​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​വ​ന്ന​ശേ​ഷം​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ണം​കൊ​ണ്ടാ​ണ് ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​എ​ല്ലാ​വ​ർ​ക്കും​ ​തു​ല്യ​മാ​യ​ ​ചി​കി​ത്സ​ ​ല​ഭി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

സ​സ്‌​പെ​ൻ​ഷ​ൻ​ ​പ​ര​മ്പ​ര​ ​അ​പ​ഹാ​സ്യം:ഐ.​എം.എ

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യെ​ ​തു​ട​ർ​ന്നു​ള്ള​ ​വി​വാ​ദ​ങ്ങ​ൾ​ ​അ​നാ​വ​ശ്യ​വും​ ​വ​സ്തു​ത​ക​ൾ​ക്കു​ ​നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് ​ഐ.​എം.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​സാ​മു​വ​ൽ​ ​കോ​ശി​യും​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ജോ​സ​ഫ് ​ബെ​ന​വ​നും​ ​പ​റ​ഞ്ഞു.​ ​വൃ​ക്ക​ 24​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​സൂ​ക്ഷി​ക്കാം,​ ​അ​വ​യ​വ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​ക​ളി​ൽ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​അ​പൂ​ർ​വ്വ​മ​ല്ല.​ ​ഈ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഡോ​ക്ട​ർ​മാ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത് ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ക​ണ്ണി​ൽ​ ​പൊ​ടി​യി​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​അ​പ​ഹാ​സ്യ​മാ​ണ്.​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​പി​ന്തി​രി​യ​ണം.

​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​ടെ​ ​സ​‌​സ്‌​പെ​ൻ​ഷ​ൻ​:....
ഡോ​ക്ട​ർ​മാ​രു​ടെ​ ​പ്ര​തി​ഷേ​ധം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​വ​യ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​യി​ലെ​ ​വീ​ഴ്ച​യെ​ ​തു​ട​ർ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​യൂ​റോ​ള​ജി,​ ​നെ​ഫ്രോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​മാ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​തി​നെ​തി​രെ​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​ഒ.​പി​ ​ബ്ലോ​ക്കി​ന് ​മു​ന്നി​ൽ​ ​ഡോ​ക്ട​ർ​മാ​ർ​ ​പ്ര​തി​ഷേ​ധ​ ​യോ​ഗം​ ​ചേ​രു​മെ​ന്ന്
യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​കി​ഷോ​റും​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​റോ​സ്‌​നാ​രാ​ബീ​ഗ​വും​ ​അ​റി​യി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കെ.​ജി.​എം.​സി.​ടി.​എ​യാ​ണ് ​പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​മ​നോ​വീ​ര്യം​ ​ത​ക​ർ​ക്കു​ന്ന​തി​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​കൈ​യി​ൻ​ ​നി​ന്ന് ​വൃ​ക്ക​ ​അ​ട​ങ്ങി​യ​ ​പെ​ട്ടി​ ​ത​ട്ടി​പ്പ​റി​ച്ചു​ ​കൊ​ണ്ടോ​ടി​യ​ത് ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്ക​ണം.​ ​രോ​ഗി​യു​ടെ​ ​അ​വ​സ്ഥ​യെ​പ്പ​റ്റി​യും​ ​ശ​സ്ത്ര​ക്രി​യ​ ​സ​മ​യ​ത്തും​ ​അ​തി​നു​ ​ശേ​ഷ​വും​ ​ഉ​ണ്ടാ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​ക​ൾ​ ​ബ​ന്ധു​ക്ക​ളെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​കൂ​ടാ​തെ​ ​ന​ട​ത്തി​യ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ച്ച് ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​നീ​തി​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും​ ​കെ.​ജി.​എം.​സി.​ടി.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DOCTOR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.