SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.33 PM IST

റവന്യൂ കലോത്സവം തൃശൂരിൽ

തൃശൂർ: ജില്ലാ കളക്ടർമാർ മുതൽ വില്ലേജ് അസിസ്റ്റന്റുമാർ വരെയുള്ള റവന്യൂ, സർവേ, ഭവനനിർമ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാർക്കായുള്ള പ്രഥമ സംസ്ഥാന റവന്യൂ കലോത്സവം 24, 25, 26 തീയതികളിൽ തൃശൂരിൽ നടക്കും. 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3.30ന് സ്വരാജ് റൗണ്ടിൽ സാംസ്‌കാരിക ഘോഷയാത്രയുണ്ടാകും. സ്പീക്കർ എം.ബി. രാജേഷ് മുഖ്യാതിഥിയാകും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കുകയെന്ന് മന്ത്രി കെ.രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 26ന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം തേക്കിൻകാട് മൈതാനിയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FESTIVAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.