SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.55 PM IST

അഗ്നിവീറിൽ വിജ്ഞാപനമിറക്കി വ്യോമസേനയും

air

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി വഴിയുള്ള വ്യോമസേനാറിക്രൂട്ട് മെന്റുകൾ ജൂൺ 24 ന് ആരംഭിക്കും. agnipathvayu.cdac.in ഓൺലൈൻ രജിസ്ട്രേഷൻ വഴി അപേക്ഷിക്കാനുള അവസാന തീയ്യതി ജൂലായ് 5 ആണ്. സെലക്ഷൻ ടെസ്റ്റിൽ അവിവാഹിതരായ, ഇന്ത്യൻ പൗരന്മാരായ യുവാക്കൾക്ക് അപേക്ഷിക്കാം. നേപ്പാളിൽ താമസിക്കുന്നവർക്കും അപേക്ഷ നൽകാം. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് careerindianairforce.cdac.in ൽ ജൂൺ 20 ന് പ്രസിദ്ധീകരിക്കും. പ്രൊവിഷണൽ സെലക്ട് ലിസ്റ്റ് ഡിസംബർ 1 നും എൻറോൾമെന്റ് ലിസ്റ്റ് ഡിസംബർ 11 നും പ്രസിദ്ധീകരിക്കും.

യോഗ്യത

പത്താം ക്ലാസ് പാസായവർക്കും, ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്കും അല്ലെങ്കിൽ എൻജിനിയറിംഗ് ഡിപ്ലോമ, ദ്വിവത്സര വൊക്കേഷണൽ അല്ലെങ്കിൽ നോൺ വൊക്കേഷണൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 17.5 നും 21 വയസിനും ഇടയിൽ.

തിരഞ്ഞെടുപ്പ് രീതി

ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ എ‌ക്‌സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. ഓൺലൈൻ പരീക്ഷയ്‌ക്ക് അപേക്ഷകർ 250 രൂപ ഫീസ് അടക്കണം. പേയ്മെന്റ് ഗേറ്റ് വേ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ആക്‌സിസ് ബാങ്ക് ബ്രാഞ്ചിൽ ചലാൻ എന്നിവ വഴി ഫീസ് അടക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AIRFORCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.