SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.52 AM IST

പ്ളസ്ടു: 85.49%, ഉപരിപഠനത്തിന് അർഹരായത് 26,991 പേർ

1
സ​ന്തോ​ഷം​ ​കൊ​ണ്ടി​രി​ക്കാ​ൻ​ ​വ​യ്യേ​...​ പ്ല​സ്ടു​ ​പ​രീ​ക്ഷ​യു​ടെ​ ​ഫലം അ​റി​ഞ്ഞ് ​സ​ന്തോ​ഷം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ. ​തൃ​ശൂ​ർ​ ​ഗ​വ.​മോ​ഡ​ൽ​ ​ഗേ​ൾ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​നി​ന്നു​ള​ള​ ​ദൃ​ശ്യം. ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

തൃശൂർ: ഹയർ സെക്കൻഡറിയിൽ ജില്ലയിൽ ഇക്കുറി 31,571 പേർ പരീക്ഷ എഴുതിയതിൽ 26,991 പേർ (85.49%) ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷം 89.53% ആയിരുന്നു വിജയശതമാനം. മുഴുവൻ വിഷയങ്ങളിലും 2928 പേർ എ പ്ലസ് നേടി. ഹയർ സെക്കൻഡറിയിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലുമായി 14 സ്‌കൂളുകൾ 100% നേടി.

ഇക്കുറി ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 40 പേർ പരീക്ഷയെഴുതി. 26 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 65. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ആരുമില്ല. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 3389 പേർ രജിസ്റ്റർ ചെയ്തതിൽ 3318 പേർ പരീക്ഷയെഴുതി. 1471 പേർ ഉപരിപഠനത്തിന് അർഹരായി. 44.33%. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 20.

ജില്ലയിൽ വി.എച്ച്.എസ്.ഇയിൽ 2750 കുട്ടികൾ പരീക്ഷ എഴുതിയതിൽ 2260 പേർ വിജയിച്ചു. വിജയശതമാനം 82.18%. രണ്ടു വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചു.

ജില്ലയിൽ ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയ സ്‌കൂളുകൾ:

(പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ)

  • സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കുറ്റിക്കാട് (219)
  • എം.എ.എം.എച്ച്.എസ്.എസ് കൊരട്ടി (162)
  • ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് എച്ച്.എസ്.എസ് കൊരട്ടി (110)
  • ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് (109)
  • സെന്റ് ജോർജ് എച്ച്.എസ്.എസ് പരിയാരം (109)
  • സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ് കുട്ടനെല്ലൂർ (109)
  • ആശാഭവൻ എച്ച്.എസ്.എസ് ഫൊർ ഡെഫ് പടവരാട് (26)
  • കാർമൽ എച്ച്.എസ്.എസ് ചാലക്കുടി (96)
  • സെന്റ് ജോസഫ്‌സ് ഇ.എം.എച്ച്.എസ്.എസ് ആളൂർ, കല്ലേറ്റുംകര (90)
  • ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി (200)
  • ഡോൺ ബോസ്‌കോ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട (94)
  • അസീസി ഇ.എം.എച്ച്.എസ്.എസ് തലക്കോട്ടുകര, കേച്ചേരി (29)


ജില്ലയിൽ 100% വിജയം നേടിയ വി.എച്ച്.എസ്.ഇ സ്‌കൂളുകൾ:

  • ഗവ. വി.എച്ച്.എസ്.എസ് ഫോർ ഡഫ്, കുന്നംകുളം
  • എസ്.എസ്.എം ഫിഷറീസ് വി.എച്ച്.എസ്.എസ്, എടക്കഴിയൂർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.