SignIn
Kerala Kaumudi Online
Friday, 19 April 2024 11.07 PM IST

ഇരട്ടകൾക്ക് ഇരട്ടി മധുരം

twin-sisters

കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഇരട്ടകൾക്ക് ഇരട്ടിമധുരം. ആലുംകടവ് കാക്കക്കാട് വീട്ടിൽ ഷാജഹാന്റെയും നസ്നയുടെയും മക്കളായ സഫയും ഷിഫയുമാണ് മികച്ച വിജയം നേടിയത്. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം വർഷം മുഴുവൻ മാർക്കും വാങ്ങിയാണ് വിജയിച്ചത്. സയൻസ് ഗ്രൂപ്പിൽ നൂറ് ശതമാനം വിജയം നേടാനും സ്കൂളിന് കഴിഞ്ഞു. പരീക്ഷ എഴുതിയ 223 പേരിൽ 214 പേർ വിജയിച്ചു. 29 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസിലെ ഹഫ്ന ഹമിം 1200 ൽ 1198 മാർക്ക് വാങ്ങി ഉന്നത വിജയം നേടി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.ശ്രീലത വിജയികൾക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് അനിൽ.ആർ പാലവിള അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ വി.രാജൻ പിള്ള ഉദ്ഘാടനം ചെയ്തു. വി.പി.ജയപ്രകാശ് മേനോൻ, ബി.ഉഷ, പ്രിൻസിപ്പൽ ഐ.വീണാറാണി, പി.രശ്മിദേവി, ജെ.പി.ജയലാൽ, എൽ.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.