SignIn
Kerala Kaumudi Online
Saturday, 20 April 2024 3.45 AM IST

വിജയത്തിളക്കവുമായി ഐഡിയൽ കടകശ്ശേരി

school
ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും

തവനൂർ: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരീക്ഷ എഴുതിയ 192 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി നൂറ് ശതമാനം വിജയവുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ. തുടർച്ചയായ 14-ാം തവണയാണ് ഈ നേട്ടം.

ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും 62 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 25 കുട്ടികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസിന് അർഹരായി. ഈ വിജയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവുഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.