ന്യൂഡൽഹി: കോൺഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ളാറ്റ്ഫോമുകളുടെ അദ്ധ്യക്ഷയായി ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ വനിതാ നേതാവും മുൻ മാദ്ധ്യമ പ്രവർത്തകയുമായ സുപ്രിയാ ശ്രീനഥെയെ നിയമിച്ചു. ചെയർമാൻ രോഹൻഗുപ്ത ദേശീയ വക്താവായ ഒഴിവിലാണ് നിയമനം. ഉദയ്പൂർ ചിന്തൻ ശിബിരത്തിന് ശേഷം നടത്തുന്ന അഴിച്ചുപണികളുടെ ഭാഗമായി ജയ്റാം രമേശിന് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെയും പവൻ ഖേരയ്ക്ക് മീഡിയ, പ്രചാരണ വിഭാഗത്തിന്റെയും ചുമതല നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |