SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.59 PM IST

പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ യോഗ, നേതൃത്വവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

yoga

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നടന്ന യോഗദിനാചരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകി. ദേശീയ തലത്തിൽ കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 75 പ്രധാന യോഗകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ക്ഷേത്രനട. ജീവിതശൈലീ രോഗങ്ങൾക്ക് പ്രതിവിധിയാണ് യോഗയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന് കീഴിൽ ലളിതമാക്കിയ യോഗാഭ്യാസം എല്ലാവർക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൈസൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗദിനാചരണചടങ്ങുകളുടെ തത്സമയ സംപ്രേഷണവും കിഴക്കേനടയിലുണ്ടായിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നെഹ്‌റു യുവകേന്ദ്ര, പതജ്ഞലി യോഗ കേന്ദ്ര, ലാം സ്‌മൃതി ഇന്റർനാഷണൽ, ഐ.സി.സി.ആറിന് കീഴിലുള്ള വിദേശ വിദ്യാർത്ഥികൾ, തപാൽവകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവയിൽ നിന്നായി 200ഓളം പേർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.