SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 PM IST

ഉറങ്ങുന്നതിന് മുമ്പ് ഇത് ഒരു തുള്ളി പുരട്ടിയാൽ മതി; മൂന്ന് ദിവസത്തിനുള്ളിൽ പുരികം നല്ല കട്ടിയിൽ വളരും

eyebrow

കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെയും സ്വപ്നമാണ്. ഷെയ്പ്പ് ചെയ്യാൻ പോകുമ്പോൾ പുരികം കട്ടിയുള്ളതു പോലെ തോന്നിക്കണമെന്ന് ബ്യൂട്ടീഷ്യനോട് പറയാറുമുണ്ട്. എന്നാൽ പുരികം കട്ടിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. വരയ്ക്കാതെ തന്നെ പുരികം കട്ടിയുള്ലതാക്കി മാറ്റാം. അതിന് ഇനി പറയാൻ പോകുന്നവയിൽ ഏതെങ്കിലും ഒന്ന് ദിവസേന ചെയ്താൽ മതി വെറും മൂന്ന് ദിവസത്തിനുള്ളിൽ പുരികം നല്ല കട്ടിയോടെ വളരും.

ആവണക്കെണ്ണ

ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കി രണ്ട് പുരികത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം രണ്ടോ മൂന്നോ മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകാം. ഇത് എന്നും ചെയ്യുന്നത് പുരികം നല്ല കട്ടിയിൽ വളരാൻ സഹായിക്കും.

വെളിച്ചെണ്ണ

നന്നായി ചൂടാക്കിയ വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത് പുരികത്തിൽ തേച്ചുപിടിപ്പിക്കുക. രക്തചംക്രമണം വർദ്ധിപ്പിക്കാനായി നന്നായി മസാജ് ചെയ്യുക. ഇങ്ങനെ രാത്രി ചെയ്തതിന് ശേഷം പിറ്റേന്ന് രാവിലെ കഴുകി കളഞ്ഞാൽ മതി.

സവാള

പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് നല്ലതാണ്. ഒരു സവാള എടുത്ത് അതിൽ നിന്ന് ജ്യൂസ് എടുക്കുക. അഞ്ച് മിനിറ്റ് നേരത്തേക്ക് ഈ ജ്യൂസ് ഉപയോഗിച്ച് പുരികം നന്നായി മസാജ് ചെയ്യുക. ഇത് നന്നായി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.

മുട്ട

പ്രോട്ടീൻ റിച്ചായ മുട്ട കഴിക്കാൻ മാത്രമല്ല പുരികം വളർത്താനും ഉപയോഗിക്കാം. മുട്ടയിൽ നിന്നു മഞ്ഞയും വെള്ളയും വേർതിരിക്കുക. ഇതിലെ മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു പ്രോട്ടീൻ ട്രീറ്റ്‌മെന്റ് കൂടിയാണിത്.

ഒലിവ് ഓയിൽ

ഇളം ചൂടുള്ള ഒലിവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലിവ് ഓയിലിൽ കുറച്ച് തേനും ചേർത്ത് തേക്കുന്നതും നല്ലതാണ്. എണ്ണ മാത്രമേ ഉള്ളൂ എങ്കിൽ രാത്രി മുഴുവൻ വച്ചതിനു ശേഷം പിറ്റേ ദിവസം രാവിലെ കഴുകി കളഞ്ഞാൽ മതിയാകും. തേൻ ചേർക്കുന്നുണ്ടെങ്കിൽ 30 മിനിട്ടിനു ശേഷം കഴുകി കളയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EYEBROWS, THICK EYEBROW, EYEBROW THICKENING TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.