കോഴിക്കോട്: കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആർ.എസ്.എസിന്റെ കേരള അജണ്ടയും മാദ്ധ്യമങ്ങളും' എന്ന വിഷയത്തിലുള്ള സംവാദം തിങ്കളാഴ്ച നടക്കും. രാവിലെ 10 മണിക്ക് കെ പി കേശവമേനോൻ ഹാളിൽ സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. കെ.ടി.കുഞ്ഞിക്കണ്ണൻ മോഡറേറ്ററായിരിക്കും. പ്രമുഖ മാദ്ധ്യമ പ്രവർത്തകരും സാംസ്കാരിക വിമർശകരുമായ ടി.എം.ഹർഷൻ, സനീഷ് ഇളയടത്ത്, ഡോ.കെ .മഞ്ജു എന്നിവർ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനിൽക്കുന്ന സംവാദത്തിൽ സദസ്യർക്ക് ഇടപെടാനുള്ള അവസരവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |