പൊൻകുന്നം . പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂരാലി പബ്ലിക് ലൈബ്രറിയ്ക്ക് സമീപം മതിലിൽ ഇടിച്ച് കാർ മറിഞ്ഞു. ഇന്നലെ
പുലർച്ചെ 5 നായിരുന്നു അപകടം. കൊല്ലംപറമ്പിൽ ശ്രീനിലയം ചന്ദ്രന്റെ മതിലിലാണ് കാർ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് കാലിന് പരിക്കുണ്ട്. കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് പൊന്തൻ പുഴയിലേയ്ക്ക് പോവുകയായിരുന്നു കാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ലോറി കടയുടെ മതിലിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടത് ഇതിന് സമീപമാണ്.