കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 19 കാരൻ പിടിയിൽ. മങ്ങാട് വില്ലേജിൽ ചാത്തിനാംകുളം അംബേദ്കർ കോളനി വയലിൽ പുത്തൻ വീട്ടിൽ ആരോമൽ (19) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ രണ്ടാനമ്മയുടെ വീട്ടിലെത്തി ആരോമൽ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ
കിളികൊല്ലൂർ സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |