തിരുവനന്തപുരം : അവയമാറ്ര ശസ്ത്രക്രിയയെ തുടർന്ന് രോഗിമരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനായി ഫയൽ മെഡിക്കൽ കോളേജ് പൊലീസ് കഴക്കൂട്ടം അസി.കമ്മിഷണർക്ക് കൈമാറി. ചികിത്സാപ്പിഴവ് സംബന്ധിച്ച കേസ് അസി.കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടതെന്ന നിയമം പാലിച്ചാണ് നടപടി. മരിച്ച സുരേഷ്കുമാറിൻെറ സഹോദരൻ തിങ്കളാഴ്ച നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ഇൻക്വസ്റ്റും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഫയൽ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |