SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.29 AM IST

അളഗപ്പ ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

aagappa-panchaahn-schooll
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ജെൻ‍ഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നടത്തിയപ്പോൾ.

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം നടപ്പാക്കുന്നത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടർ ടി.വി. മദനമോഹനൻ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി വിൽസൺ, പഞ്ചായത്ത് വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജോ ജോൺ, പഞ്ചായത്ത് അംഗം ദിനിൽ പാലപറമ്പിൽ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. എൻ.ജെ. ബിനോയ്, പി.ടി.എ പ്രസിഡന്റ് സോജൻ ജോസഫ്, പ്രധാന അദ്ധ്യാപിക സിനി എം. കുര്യാക്കോസ്, പ്രിൻസിപ്പൽ റോയി തോമസ്, ഒ.എസ്.എ പ്രസിഡന്റ് ഡേവിസ് വറീത്, സ്റ്റാഫ് സെക്രട്ടറി അമൃത ഡോമിനിക് എന്നിവർ സംസാരിച്ചു.

ആൺ - പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും ഷർട്ടും പാന്റ്‌സുമാണ് സ്‌കൂളിലെ കുട്ടികളുടെ യൂണിഫോം. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ആഹ്ലാദത്തോടെയാണ് പുതിയ യൂണിഫോം പദ്ധതിയെ വരവേറ്റത്. അടുത്ത വർഷം കൂടുതൽ ജെൻഡർ ന്യൂട്രൽ പദ്ധതികൾ സ്‌കൂളിൽ നടപ്പാക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.

ലക്ഷ്യം

  • യൂണിഫോം ഏകീകരിക്കുന്നതിലൂടെ കുട്ടികളിലെ വേർതിരിവിനെയാണ് ഇല്ലാതാക്കുക.
  • തുല്യതാ സങ്കൽപ്പം ഇതിലൂടെ ശക്തിപ്പെടുത്തുക.
  • ലിംഗതുല്യത, ലിംഗാവബോധം, ലിംഗനീതി തുടങ്ങിയ പുരോഗമനചിന്തകൾ വളർത്തിയെടുക്കുക.
  • യൂണിഫോമിലെ അസമത്വം പരിഹരിക്കുന്നത് തുടക്കം കുറിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.