SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.04 PM IST

ഇല്ലാക്കഥ മെനഞ്ഞ് പയ്യന്നൂരിലെ പാർട്ടിയെ തകർക്കാനാവില്ല: എ. വിജയരാഘവൻ

vijaya

പയ്യന്നൂർ : ഇല്ലാ കഥകളും ഉപകഥകളും ചമച്ച് പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി പയ്യന്നൂരിൽ സി.പി.എമ്മിനെ തകർത്തുകളയാം എന്ന മൂഢ വിശ്വാസത്തിലാണ് പ്രതിപക്ഷവും ഒരു വിഭാഗം മാദ്ധ്യമങ്ങളും ദിവസവും രംഗത്തിറങ്ങുന്നതെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എ.വിജയ രാഘവൻ പറഞ്ഞു.വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫീസിന് പുതുതായി നിർമ്മിച്ച കണ്ണൻ നായർ മന്ദിരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനോട് ജനങ്ങൾക്കുള്ള വിശ്വാസത്തിൻമേൽ ഒരു അണു കിട പോലും മാറ്റം വരുത്തുവാൻ , പാർട്ടി വിരുദ്ധരുടെ ഇല്ലാ കഥകൾക്ക് കഴിയില്ല.ജനങ്ങളുടെ വിശ്വാസവും സ്നേഹവും ഏറ്റവുമധികം ആർജ്ജിച്ച പാർട്ടിയാണ് സി.പി.എം. കമ്മ്യൂണിസ്റ്റ് വിരുദ്ധർ ജനങ്ങൾക്കു പാർട്ടിയിലുള്ള വിശ്വാസം തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്.

പാർട്ടിക്കും നേതാക്കൾക്കും സംഘടനാരീതിക്കുമെതിരെ തെറ്റായ പ്രചാരണമാണ് നിരന്തരം നടത്തുന്നത്.ഇന്ത്യയിൽ തിരഞ്ഞെടുപ്പുകണക്കുകൾ തിരഞ്ഞെടുപ്പു കമ്മിഷന് കൃത്യമായി നൽകുന്ന പാർട്ടി സി.പി.എമ്മാണ്. പാർട്ടിയുടെ ദൈനംദിന കണക്കുകളും സുതാര്യമാണ്.

പയ്യന്നൂരിലെ എല്ലാ സി.പി.എം നേതൃത്വവും ഇവിടെ ഇരിക്കുന്നുണ്ട്. അതാണ് പാർട്ടി. കഥകളും ഉപകഥകളും വ്യാജവാർത്തകളും ചമച്ച് തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് നാട് കീഴടങ്ങുകയില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ജില്ല കമ്മിറ്റി അംഗം വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.സി.സനൂപ്കുമാർ റിപ്പോർട്ടവതരിപ്പിച്ചു.

ജില്ല സെക്രട്ടറി എം.വി.ജയരാജൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.ടി.ഐ. മധുസൂദനൻ എം.എൽ.എ പതാക ഉയർത്തി. ടി.വി.രാജേഷ്,സി കൃഷ്ണൻ,അഡ്വ : പി.സന്തോഷ്,സരിൻശശി,എൻ.അബ്ദുൾ സലാം,കെ.വി.സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.സുനിൽകുമാർ സ്വാഗതവും പി.പി.കോമളവല്ലി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.