SignIn
Kerala Kaumudi Online
Saturday, 20 April 2024 7.03 AM IST

പി.എസ്.സി എംപ്ലോയീസ് അസോ.രൂപീകരണ ദിനാഘോഷം 

pk-faisal
പി എസ് സി എംപ്ലോയീസ് അസോസിയേഷൻ 34-മത് സ്ഥാപക ദിനാഘോഷവും കണ്ണൂർ -കാസർകോട് സംയുക്ത ജില്ലാ സമ്മേളനവും ഡിസിസി പ്രസിഡന്റ്‌ പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്യുന്നു

കാസർകോട്: പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ മുപ്പത്തിനാലാം രൂപീകരണ ദിനാഘോഷവും കണ്ണൂർ- കാസർകോട് ജില്ലാസമ്മേളനവും ഡി.സി.സി അദ്ധ്യക്ഷൻ പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.ഹരി അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ചെയർമാൻ വി.ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് എ.ടി ശശി ആശംസകൾ നേർന്ന യോഗത്തിൽ എൻ.വി.ബേബിരാജ് നന്ദി പറഞ്ഞു. കെ.എൻ.മുരളീധരനെ യോഗത്തിൽ ആദരിച്ചു. എൽ.ഡി.സി തസ്തികകളുടെ പ്രമാണ പരിശോധനയും യു.പി.എസ്.എ തസ്തികയുടെ അഭിമുഖ പരിക്ഷയും നടന്നു വരുന്ന ഈ ഘട്ടത്തിൽ രണ്ടാംശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പരീക്ഷകളും കായിക ക്ഷമതാ പരീക്ഷകളും നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്കും പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും പി.എസ്.സി ജീവനക്കാർക്കും ജോലിഭാരമേറി വരികയാണെന്നും ഇത് പുന:പരിശോധിക്കണമെന്നും കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ:വി.വി.ഹരി ( പ്രസി.) വി.ശ്രീലത (വൈസ് പ്രസി.) പി.അശോകൻ ( സെക്ര.) എൻ.വി.ബേബിരാജ് (ജോ.സെക്ര.).

മജീദ് (ട്രഷറർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.