കൊല്ലം : ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനമായ ഇന്ന് മുതൽ
ജയന്തി ദിനമായ ജൂലായ് 6 വരെ ബലിദാനദിനപാക്ഷികം എന്ന പേരിൽ ബി.ജെ.പി ബൂത്ത് തലം മുതൽ ദേശീയ ഘടകം വരെ വിവിധ കർമ്മ പരിപാടികൾ നടപ്പിലാക്കും. ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാകാര്യാലയത്തിൽ ഇന്ന് രാവിലെ 10.30 ന് അനുസ്മരണവും പുഷ്പാർച്ചയോടുകൂടിയും ജില്ലാ പരിപാടികൾക്ക് തുടക്കമാകും. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം നിർവഹിക്കും.
ബൂത്ത് തലം മുതൽ എല്ലാ പാർട്ടി ഘടകങ്ങളിലും ജന ജാഗരണ സദസും സേവാ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.
28 ന് സേവാപ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തുതലത്തിൽ വൃക്ഷത്തൈ നടീൽ, രക്തദാനം, യുവ സമീക്ഷ തുടങ്ങിയ പ്രവർത്തനങ്ങളും
അടിയന്തരാവസ്ഥ കാലത്തെ പോരാളികളെ ആദരിക്കലും നടക്കും.
ഡോ.മുഖർജിയുടെ ജന്മദിനമായ ജൂലായ് 6ന് ജില്ലാ സെമിനാറോടെ പരിപാടികൾ സമാപിക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |